ശബരിമല: തമിഴ്നാട് സർക്കാർ റേഷൻകട വഴി പൊങ്കൽ സമ്മാനമായി നൽകിയ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ടുകളായി വിൽപ്പന നടത്തുന്നതായി ആരോപണം. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കെട്ടുനിറ കേന്ദ്രത്തിൽനിന്നാണ് തമിഴ്നാട് സർക്കാരിന്റെ സൗജന്യ മുണ്ടുകൾ ഇരുമുടിയായി തീർത്ഥാടകർക്ക് ലഭിച്ചത്. സംഭവത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് തമിഴ്നാട്ടിൽനിന്നുള്ള അയ്യപ്പഭക്തർ ആരോപിച്ചു.

To advertise here,

തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലും '2025' എന്ന വർഷവും രേഖപ്പെടുത്തിയ മുണ്ടുകളാണ് ഇരുമുടിക്കെട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ തീർത്ഥാടകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്.

നിലവിൽ കരാറുകാരാണ് പമ്പയിലെ ദേവസ്വം കെട്ടുനിറ കേന്ദ്രം നടത്തിവരുന്നത്. ഒരു ഇരുമുടിക്ക് 300 രൂപ വീതമാണ് ഇവർ ഭക്തരിൽനിന്ന് ഈടാക്കുന്നത്. സന്നിധാനത്തെത്തി ഇരുമുടിക്കെട്ട് അഴിച്ചപ്പോഴാണ് തങ്ങൾക്ക് ലഭിച്ചത് തമിഴ്നാട് സർക്കാരിന്റെ റേഷൻ മുണ്ടാണെന്ന വിവരവും ഇതിലെ തട്ടിപ്പും തീർത്ഥാടകർ തിരിച്ചറിഞ്ഞത്.