ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് സമാനമായി ഉണ്ടായ അപകടത്തിൽ വയോധികയുടെ കാൽ അറ്റുപോയിരുന്നു

അടൂർ: കെഎസ്ആർടിസി ബസ്സിന്റെ ചക്രത്തിനിടയിൽ പെട്ട് വയോധികന്റെ കാലിന് ഗുരുതര പരിക്ക്. അടൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ശനിയാഴ്ച വൈകീട്ട് 03:30-നായിരുന്നു അപകടം. നൂറനാട് ശരത് നിവാസിൽ ചന്ദ്ര മോഹൻ പിള്ളയുടെ (60) കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.
ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശനകവാടത്തിന്റെ ഇടതുവശത്ത് നിന്നും മറുഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ചന്ദ്രമോഹനൻ പിള്ളയെ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് ബസ്സിനടിയിൽപ്പെട്ട ചന്ദ്രമോഹനൻ പിള്ളയുടെ
കാലിലൂടെ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരാഴ്ച മുൻപ് കൂടൽ സ്വദേശിയായ അമ്മിണി (74) എന്ന വയോധികയുടെ കാലിലും ഇതേ സ്ഥലത്തു വച്ച് കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി കാൽ അറ്റുപോയിരുന്നു.
Content Highlights: A 60-year-old man, Chandra Mohan Pillai, suffered severe leg injuries after the front wheel of a KSRTC bus ran over him while he was crossing the entrance of the Adoor KSRTC bus stand in Pathanamthitta.
Published: 07 Nov 2026, 08:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented