കൊച്ചി: “പിണറായി വിജയൻ, എന്റെ നാട്ടിലേക്ക് വരൂ, ഞാൻ വിമാനടിക്കറ്റ് അയച്ചുതരാം. തെലങ്കാനയിൽ വന്നാൽ താങ്കൾക്ക് അവിടെനടന്ന വികസനങ്ങൾ നേരിൽക്കാണാം...” -മുഖ്യമന്ത്രി പിണറായി വിജയനെ തെലങ്കാനയിലെ വികസനം കാണാൻ ക്ഷണിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രകടനപത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും തെലങ്കാനയിൽ കോൺഗ്രസ് നടപ്പാക്കിയെന്ന് രേവന്ത് റെഡ്ഡി അവകാശപ്പെട്ടു. വ്യാഴാഴ്ച കൊച്ചിയിൽ യു.ഡി.എഫിന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഈ ക്ഷണം.

To advertise here,

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ദൈവത്തിന്റെ സ്വത്തിനുപോലും സുരക്ഷയില്ല. പിണറായി വിജയനും നരേന്ദ്രമോദിയും സഹോദരങ്ങളെപ്പോലെയാണ്. പിണറായി വിജയൻ നരേന്ദ്രമോദിയുടെ തെറ്റായ നയങ്ങളെ എതിർക്കാതിരിക്കുന്നത് അതുകൊണ്ടാണ് -രേവന്ത് പറഞ്ഞു.

‘നീ പോ മോനെ വിജയാ...’ എന്ന സിനിമാ ഡയലോഗ് പറഞ്ഞ് കഴിഞ്ഞദിവസം പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചത് ശരിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മോദിയെപ്പോലെ സംസാരിക്കാൻ തനിക്കാവില്ലെന്നും മുഖ്യമന്ത്രിയെ വിമർശിക്കാതിരിക്കാൻ താൻ മോദിയല്ലെന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ മറുപടി. വികസനം കാണാൻ പിണറായി വിജയനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി