ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ഓക്‌ലൻഡിലെത്തി ഇന്ത്യൻ താരം വിരാട് കോലി. ഓക്‌ലൻഡ് വിമാനത്താവളത്തിൽ ഇറങ്ങിയ കോലിയെ കാണാനും സെൽഫിയെടുക്കാനും ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുൻകൂട്ടി ജന്മദിനാശംസകൾ നേരുന്ന പോസ്റ്ററുകളുമായാണ് പല ആരാധകരും വിമാനത്താവളത്തിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോലിയെ കാണാനും സെൽഫിക്കും ഓട്ടോഗ്രാഫുകൾക്കുമായി വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ വിമാനത്താവളത്തിൽ വലിയ തിരക്കും ആശയക്കുഴപ്പവും അനുഭവപ്പെട്ടു. ഒടുവിൽ തിരക്ക് നിയന്ത്രിക്കാൻ വിമാനത്താവള അധികൃതർക്ക് ഇടപെടേണ്ടി വന്നു. തുടർന്നാണ് കോലിക്ക് പുറത്തേക്ക് കടക്കാൻ സാധിച്ചത്. ആരാധകരെ നിയന്ത്രിക്കുന്നതിനായി അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും, വൻ ജനബാഹുല്യം കാരണം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടു.
നവംബർ നാല് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ - ന്യൂസീലൻഡ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച കോലി നിലവിൽ ഇന്ത്യയ്ക്കായി ഏകദിന മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. ഈ മാസം ആദ്യം വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് കോലി അവസാനമായി കളത്തിലിറങ്ങിയത്. അതിൽ ആദ്യ മത്സരത്തിൽ താരം സെഞ്ചുറി നേടിയിരുന്നു.
Content Highlights: Virat Kohli arrived in Auckland for the five-match ODI series against New Zealand., A massive crowd of fans gathered at the airport, causing minor chaos and requiring security intervention., The ODI series between India and New Zealand begins on November 4., Kohli currently plays only in the ODI format for India after retiring from Tests and T20Is.
Published: 30 Oct 2026, 11:31 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented