കോതമംഗലം: ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ്റ് റേഞ്ചിൽ കാടുകയറിയ നാട്ടാനയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചു. തൃശ്ശൂരിൽനിന്നുള്ള എട്ടംഗ എലിഫന്റ് സ്‌ക്വാഡും വനപാലകരും ചേർന്നാണ് ആനയ്ക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച രാവിലെ ആറരയോടെ തിരച്ചിൽ പുനരാരംഭിച്ചു.
രാത്രി ഇരുട്ട് കാരണം വെള്ളിയാഴ്ച തിരച്ചിൽ പൂർത്തിയാക്കാൻ സാധിച്ചില്ല. അൻപതോളം പേരെടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൂന്നാറിൽനിന്നുള്ള ആർ.ആർ.ടിയും തിരച്ചിലിനുണ്ട്. ഉടമയും പാപ്പാന്മാരും അവരുടേതായ രീതിയിലും തിരച്ചിൽ തുടരുന്നുണ്ട്. നാട്ടുകാരുടയടക്കം സഹകരണത്തോടെയാണ് തിരച്ചിൽ. ഡ്രോണിന്റെ അടക്കം സഹായത്തോടെയാണ് തിരച്ചിൽ.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിർത്തിവെച്ചു. ആനകൾ ഉൾപ്പെടുന്ന ഷൂട്ടിങ് വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.
ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് എത്തിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ചങ്ങലകൾ അഴിച്ചുമാറ്റി ആനകൾ റോഡ് കുറുകെ കടക്കുന്ന സീൻ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠൻ എന്ന കൊമ്പൻ സാധു എന്ന കൊമ്പനെ കുത്തിയത്. കുത്തേറ്റ സാധു കാട്ടിലേക്ക് ഓടുകയായിരുന്നു.
Content Highlights: Puthuppally Sadhu flees to forest after clash with another jumbo; search on
Published: 05 Oct 2024, 08:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented