പയ്യോളി(കോഴിക്കോട്): രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിഐഎസ്എഫിൽ ഇൻസ്പക്ടർ ആയിരുന്നു.
പി.ടി. ഉഷ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലാണുള്ളത്. മകൻ: ഡോ.ഉജ്ജ്വൽ വിഘ്‌നേഷ്.
Content Highlights: Srinivasan, husband of Rajya Sabha MP and IOA President PT Usha, passed away at 64. He collapsed at his home in Thikkodi, Kozhikode. Read more.
Published: 30 Jan 2026, 02:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented