
വാഷിങ്ടൺ: ദക്ഷിണ ഫ്ലോറിഡയിൽ ലിയർജെറ്റ് 60 വിമാനം തകർന്നുവീണ് പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുൻപ് 'മേയ്‌ഡേ' സന്ദേശം നൽകിയത് 20-കാരിയായ സഹപൈലറ്റ് നതാലിയ ഗദേല ഫിൽഗ്വെയ്‌റസ് എന്ന് റിപ്പോർട്ട്. സഹായത്തിനായി ഇവർ നിലവിളിക്കുന്നതിന്റെ എയർ ട്രാഫിക് കൺട്രോൾ ശബ്ദരേഖ പുറത്തുവന്നു.
വിമാനത്തിന്റെ ചിറകുകളിൽ മഞ്ഞ് അടിഞ്ഞുകൂടി കട്ടപിടിക്കുന്നതായി നതാലിയ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. പുറത്തെ താപനില മൈനസ് 47 ഡിഗ്രി സെൽഷ്യസായിരുന്നു. അന്തരീഷവായുവിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് വിമാനം, 700 അടി ഉയരത്തിൽവെച്ച് ഇളക്കം നേരിട്ടതായും റിപ്പോർട്ട് ചെയ്തു. പിന്നാലെയാണ് 'മേയ്‌ഡേ, മേയ്‌ഡേ' എന്ന് വിളിച്ച് സഹായം തേടിയത്.
വിമാനം മിനിറ്റിൽ 10,000 അടി വേഗത്തിൽ താഴേക്ക് പതിക്കുകയാണെന്ന് അറിയിച്ച നതാലിയ, പിന്നീട് റിപ്പോർട്ട് ചെയ്തത് മിനിറ്റിൽ 20,000 അടി വേഗത്തിലാണ് വിമാനം താഴുന്നതെന്നും നിയന്ത്രണം നഷ്ടപ്പെട്ടുവെന്നുമാണ്. 'ഞങ്ങൾ നിലത്തേക്ക് ഇടിച്ചിറങ്ങാൻ പോവുകയാണ്' എന്നായിരുന്നു അവസാന സന്ദേശം. എഡിഎസ്-ബി എക്സ്ചേഞ്ചിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒരു മിനിറ്റിനുള്ളിൽ 27,000 അടി താഴ്ച്ചയിലേക്ക് വിമാനം പതിച്ചതായി കണ്ടെത്തി.
17-ാം വയസ്സിൽ പൈലറ്റ് ലൈസൻസ്
2023-ൽ വെസ്റ്റ് ബോക റാറ്റൺ കമ്മ്യൂണിറ്റി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് അന്ന് 17-കാരിയായ നതാലിയ പൈലറ്റ് ലൈസൻസ് നേടിയത്. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പുതന്നെ സ്വകാര്യവിമാനം പറത്താനുള്ള ലൈസൻസ് നേടിയതിലൂടെ നതാലിയ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയായിരിക്കാൻ ഇഷ്ടമാണെന്ന് മാധ്യമങ്ങൾ നടത്തിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
2020-ലാണ് നതാലിയ പരിശീലനം ആരംഭിച്ചത്. പിതാവും പരിശീലനത്തിൽ സഹായിച്ചിരുന്നു. ഒൻപത് മാസമായി നതാലിയ പൈലറ്റായി ജോലിചെയ്തുവരികയായിരുന്നുവെന്ന് മാതാവ് കാമില ഗദേല കോർട്ടെലെറ്റി പറഞ്ഞു. വിമാനത്തിന്റെ കമാൻഡ് ഏറ്റെടുക്കാനുള്ള അധികാരം നതാലിയയ്ക്കുണ്ടായിരുന്നില്ലെന്നും മാതാവ് വ്യക്തമാക്കി. 1,300 മണിക്കൂറോളം പ്രവൃത്തിപരിചയമുണ്ടായിരുന്നു. അപകടത്തിന് പത്ത് മിനിറ്റ് മുമ്പ് നതാലിയ ആൺ സുഹൃത്തിന് സന്ദേശമയച്ചിരുന്നു. വിമാനത്തിൽ മഞ്ഞ് അടിഞ്ഞുകൂടുന്നതിനേക്കുറിച്ച് അറിയിച്ചിരുന്നതായും കുടുംബം വ്യക്തമാക്കി.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും കൊല്ലപ്പെട്ടു. ദമ്പതികളും ഇവരുടെ നാലും രണ്ടും വയസ്സുള്ള കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മറ്റൊരു പൈലറ്റിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ അനുശോചനമറിയിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: 20-year-old co-pilot Natalia issued the Mayday call during the South Florida Learjet 60 crash., Audio revealed severe icing conditions and rapid descent before the tragic crash., Natalia earned her pilot's license at age 17 before getting her driver's license., All seven passengers and crew onboard, including a family with young children, tragically died.
Published: 03 Nov 2026, 12:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented