
മുക്കം: കല്പറ്റയിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽ പരിക്കേറ്റവരെ കണ്ടപ്പോൾ ചികിത്സയൊരുക്കി പ്രിയങ്കാഗാന്ധി എംപി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കല്പറ്റയിലേക്ക് പോകുമ്പോഴാണ് ഈങ്ങാപ്പുഴയിലെ വാഹനാപകടം പ്രിയങ്കയുടെ ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
തുടർന്ന് പ്രിയങ്ക വാഹനവ്യൂഹം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ പ്രിയങ്കാഗാന്ധി, വാഹനവ്യൂഹത്തിലെ ഡോക്ടറെ വരുത്തി പരിക്കേറ്റവർക്ക് പ്രാഥമികചികിത്സ നൽകി. ഒപ്പമുണ്ടായിരുന്ന ആംബുലൻസിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നിർദേശവും നൽകിയാണ് പ്രിയങ്ക യാത്ര തുടർന്നത്. പരിക്കേറ്റവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രിയങ്ക എത്തിയത്.
Content Highlights: priyanka gandhi provides first aid to road accident victims in kozhikode
Published: 05 May 2025, 08:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented