ഒന്നരലക്ഷം രൂപയുടെ ചികിത്സാസഹായം അപര്യാപ്തമാണെന്നും മൂന്നുലക്ഷം രൂപയെങ്കിലും വേണമെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ നിലപാട്.

പ്രതീകാത്മക ചിത്രം| AI generated image
കോഴിക്കോട്: റോഡപകടങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിലെത്തുന്നവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒന്നരലക്ഷം രൂപയുടെ സൗജന്യ സഹായപദ്ധതി 'പി.എം. രാഹത്ത്' കേരളത്തിൽ നടപ്പായില്ല.
റോഡപകടങ്ങളിൽപ്പെട്ട് ആശുപത്രികളിൽ എത്തുന്നവർക്ക് പണമില്ലെങ്കിൽ ചികിത്സ നിഷേധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. ഒന്നരലക്ഷം രൂപയുടെ ചികിത്സാസഹായം അപര്യാപ്തമാണെന്നും മൂന്നുലക്ഷം രൂപയെങ്കിലും വേണമെന്നുമാണ് സംസ്ഥാനസർക്കാർ നിലപാട്.
തുക വർധിപ്പിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അതിനാലാണ് പദ്ധതി വൈകുന്നതെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു 'മാതൃഭൂമി'യോട് പറഞ്ഞു.
അപകടമുണ്ടായി ഒരു മണിക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) ആശുപത്രികളിൽ എത്തിക്കുന്നതുമുതൽ ഏഴുദിവസംവരെയാണ് ചികിത്സാ സഹായം. ഒന്നരലക്ഷം രൂപ അനുവദിച്ച് കേന്ദ്രം, മൂന്നുലക്ഷമെങ്കിലും വേണമെന്ന് കേരളം; തർക്കത്തിൽ കുരുങ്ങി നടപ്പാകാതെ പദ്ധതി
പി.എം. രാഹത്ത് പദ്ധതി
2026 ഫെബ്രുവരി 13-നാണ് പദ്ധതി നിലവിൽവന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മോട്ടോർ വെഹിക്കിൾ ആക്‌സിഡന്റ് ഫണ്ട് മുഖേന ആശുപത്രികൾക്കാണ് തുക ലഭ്യമാക്കുക. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഈ ആനുകൂല്യം നൽകാനാണ് നിർദേശം. അപകടത്തിന് ഇരയായവർ മുൻകൂർ പണമൊന്നും ആശുപത്രിൽ അടയ്‌ക്കേണ്ട
Content Highlights: PM RAHAT scheme launched on February 13, 2026, for free accident treatment., Kerala government demands an increase from Rs 1.5 lakh to Rs 3 lakh per patient., The delay is attributed to ongoing negotiations between the State and Central ministries., Scheme covers treatment for the first 7 days post-accident., Covers both government and private hospitals under the Motor Vehicle Accident Fund.
Published: 11 May 2026, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented