ദൃശ്യങ്ങൾ വൈറലായതോടെ പിറ്റേന്ന് ബസിൽ കയറിയ യുവതിയെ ഡ്രൈവർ ഭീഷണിപ്പെടുത്തി

ചങ്ങനാശ്ശേരി: മൊബൈൽ ഫോൺ നോക്കി സ്വകാര്യബസ് ഡ്രൈവർ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചങ്ങനാശ്ശേരി- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസിലെ ഡ്രൈവർ ഇടയ്ക്കിടെ മൊബൈൽ ഫോൺ നോക്കി വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഫോണിൽ ചാറ്റുചെയ്ത് ഡ്രൈവർ വാഹനമോടിക്കുന്ന ദൃശ്യം യാത്രക്കാരി പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുകയായിരുന്നു. ഇതേ ബസിലെ സ്ഥിരം യാത്രക്കാരിയാണ് യുവതി. ദൃശ്യങ്ങൾ വൈറലായതോടെ പിറ്റേന്ന് ബസിൽ കയറിയ യുവതിയെ ഡ്രൈവർ ഭീഷണിപ്പെടുത്തി. വീട്ടിൽ കയറി വകവരുത്തുമെന്നായിരുന്നു ഭീഷണി.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ഇടയ്ക്കിടക്ക് നോക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. െഡ്രെവർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവതി കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഹിയറിങ്ങിന് ഹാജരാകണമെന്ന് കാണിച്ച് കോട്ടയം ആർ.ടി.ഒ., ഡ്രൈവർക്ക് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞദിവസം സ്വകാര്യ ബസിന്റെ അമിതവേഗം കാരണം കോട്ടയത്ത് ഒരു പെൺകുട്ടി മരിച്ചിരുന്നു.
Content Highlights: A passenger on a Changanassery-Kottayam route private bus filmed the driver chatting on his phone while driving, leading to viral footage, RTO action, and a police complaint after the driver threatened her.
Published: 15 Oct 2026, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented