തൊടുപുഴ: ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ.യും മടക്കത്താനം സ്വദേശിയുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാൻ (36) ആണ് മരിച്ചത്.
മാങ്ങാട്ടുകവല-ഷാപ്പുംപടി നാലുവരിപ്പാതയിൽ ബുധനാഴ്ച വൈകീട്ട് 4.30-നായിരുന്നു അപകടം. ഔദ്യോഗിക ജോലികൾക്കുശേഷം ബസിൽ മാങ്ങാട്ടുകവലയിൽ വന്നിറങ്ങിയ ജൂബീന, അവിടെ പാർക്ക്ചെയ്തിരുന്ന സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇവരെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ജീപ്പ് തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ്: ഇമ്രാൻ കരീം.
മക്കൾ: ഇമാദ്, ഇസ ഫാത്തിമ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ളുഹർ നമസ്കാരത്തിനുശേഷം കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ.
അശാസ്ത്രീയമായ റോഡ് നിർമാണത്തിൽ പ്രതിഷേധിച്ച് സി.പി.എം. വെങ്ങല്ലൂർ ഷാപ്പുംപ്പടി റോഡ് ഉപരോധിച്ചു.
Content Highlights: Junior Health Inspector Jubina Imran (36) died in a road accident in Thodupuzha., The collision occurred between her scooter and a tarring jeep on the Mangattukavala-Shappumpadi four-lane road.
Published: 14 Oct 2026, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented