രാജാക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി സൂര്യനെല്ലി ഷണ്മുഖവിലാസം എസ്റ്റേറ്റിലെ തൊഴിലാളിയുമായ അഞ്ജു (32) ആണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുള്ളവർ കനിവ് 108 ആംമ്പുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. തുടർന്ന് ആംബുലൻസ് പൈലറ്റ് എൻ. നൈസൽ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റാണി സരിതഭായി എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി യുവതിയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ചിന്നക്കനാൽ എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റാണി സരിതഭായി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
വൈകിട്ട് 7.45-ന് റാണി സരിതഭായിയുടെ പരിചരണത്തിൽ യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റാണി സരിതഭായി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് നൈസൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Published: 10 Oct 2025, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented