കോഴിക്കോട്: കെ.എം. ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന. കെ.എം. ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള തന്ത്രമാണെന്ന് ഷബ്‌ന ആരോപിച്ചു. അച്ഛനെ കൊന്നത് യു.ഡി.എഫ്. ഭരണകൂടമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ആരോപണം.
മരണത്തില്‍ ദുരൂഹതയില്ല. യു.ഡി.എഫിന്റെ കാലത്ത് മതിയായ ചികിത്സ നല്‍കിയില്ല. വയറ്റില്‍ അള്‍സര്‍ ഗുരുതരമായി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോഴാണ് ചികിത്സ ലഭിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വെപ്രാളത്തിലാണ് ഷാജിയുടെ പ്രസ്താവന. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ അവര്‍ ഇത് നിലനിര്‍ത്തുമെന്നും മകള്‍ ഷബ്‌ന പറഞ്ഞു.
ടി.പി. കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തനെന്നായിരുന്നു കെ.എം. ഷാജിയുടെ ആരോപണം. കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയക്കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുറച്ചാളുകളെ കൊല്ലാന്‍വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയംവരുമ്പോള്‍ കൊന്നവരെ കൊല്ലുമെന്നും ഷാജി ആരോപിച്ചു.. കൊണ്ടോട്ടി മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി.
ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ 13-ാം പ്രതിയായിരുന്നു പി.കെ. കുഞ്ഞനന്തന്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്.
Content Highlights: PK Shabna against KM Shaji on allegation regarding death of PK Kunjananthan, accused in TP Murder
Published: 22 Feb 2024, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented