ന്യൂഡൽഹി: ടി.പി. വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന്റെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ജ്യോതിബാബുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

To advertise here,

സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതിബാബു ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, മെറിറ്റ് പരിഗണിച്ചാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജാമ്യം അനുവദിക്കുന്നതിനെ കെ.കെ. രമ സുപ്രീം കോടതിയിൽ ശക്തമായി എതിർത്തു. കേസിന്റെ മെറിറ്റിനെ സംബന്ധിച്ച് രമ പറഞ്ഞ കാര്യങ്ങൾ പിന്തുണയ്ക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ജ്യോതി ബാബുവിന് വേണ്ടി സീനിയർ അഭിഭാഷകൻ എസ്. നാഗമുത്തുവും  അഭിഭാഷകൻ ജി. പ്രകാശും സുപ്രീം കോടതിയിൽ ഹാജരായി. കെ.കെ. രമയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ ആർ. ബസന്ത്, അഭിഭാഷകൻ എ. കാർത്തിക് എന്നിവരാണ് ഹാജരായത്. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശും സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.