തിരുവനന്തപുരം: ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പകരം മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. പട്ടികജാതി/പട്ടികവർ​ഗ വകുപ്പായിരിക്കും കേളുവിന് ലഭിക്കുക. അതേസമയം, രാധാകൃഷ്ണൻ കൈകാര്യം ചെയ്ത പാർലമെന്ററികാര്യം എം.ബി. രാജേഷും, ദേവസ്വം വകുപ്പ് വി.എൻ. വാസവനുമാകും ഇനി കൈകാര്യം ചെയ്യുക

To advertise here,

ലോക്സഭാ തിരഞ്ഞെടുപ്പിൽ 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ വിജയിച്ചത്. 2019-ൽ യു.ഡി.എഫിലെ രമ്യാഹരിദാസ് വൻ ഭൂരിപക്ഷത്തിന് വിജയിച്ച് മണ്ഡലമാണ് ഇക്കുറി രാധാകൃഷ്ണൻ പിടിച്ചെടുത്തത്.