പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനിയായ സ്വാതി(13)യാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനിയാണ്.

To advertise here,

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിൽ പോകാനായി യൂണിഫോം ഇസ്തിരിയിടുമ്പോഴാണ് അപകടമുണ്ടായത്. ഷോക്കേറ്റ കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തുകയായിരുന്നു.

ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.