കൊച്ചി: മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽനിന്നാണ് സുഹൈൽ സജീവ് പുറത്തിറങ്ങിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സുഹൈൽ ജാമ്യത്തിലിറങ്ങിയത്.
കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ഒന്നാംപ്രതിയായ സുഹൈൽ സജീവിനെ പത്ത് ദിവസങ്ങൾക്കുശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥ കോടതി വെച്ചിരുന്നു. ഇതോടെയാണ് നവംബർ 16-ന് സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങിയത്.
ഒക്ടോബർ 11-നാണ് നാടിനെ നടുക്കിയ മിനികൂപ്പർ അപകടം ഉണ്ടായത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽവെച്ച് സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഇയാസ്, ദേവിക, ഗോപിക എന്നിവർ മരിച്ചിരുന്നു. അപകടദിവസം സുഹൈൽ പല ബാറുകളിലും കയറി മദ്യപിച്ചിരുന്നുവെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നെന്നും സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlights: Prime accused Suhal Sajeev gets released from Kakkanad district jail following a Kerala High Court order., The tragic accident occurred on October 11, involving a speeding Mini Cooper and a scooter., Three scooter riders, Iyas, Devika, and Gopika, lost their lives in the crash., Excise department and investigation confirmed that Suhal was driving under the influence of alcohol and at high speed.
Published: 16 Nov 2026, 02:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented