പാറശ്ശാല: പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റവേ ആംബുലൻസിൽനിന്ന് ഓടി രക്ഷപ്പെട്ടയാൾ റോഡ് നിർമാണത്തിനായെടുത്ത കുഴിയിൽവീണു മരിച്ചു. ചെങ്കൽ വട്ടവിള കോളനിയിൽ രവീന്ദ്ര(47)നാണ് ഈഞ്ചയ്ക്കൽ ബൈപ്പാസിൽ മേൽപ്പാലം നിർമാണത്തിന്റെഭാഗമായി റോഡരികിൽ രൂപപ്പെട്ട കുഴിയിലെ വെള്ളക്കെട്ടിൽവീണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ രവീന്ദ്രന് പേവിഷബാധ സ്ഥിരീകരിച്ചു.
തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം വാങ്ങിനൽകുന്ന വ്യക്തിയാണ് രവീന്ദ്രൻ. രണ്ടാഴ്ച മുമ്പ് രവീന്ദ്രനെ പട്ടി കടിച്ചതായി പ്രദേശവാസികൾ പറയുന്നു. വെള്ളിയാഴ്ച രാവിലെ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് രവീന്ദ്രനെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. ഈഞ്ചയ്ക്കലിൽ ആംബുലൻസ് നിർത്തിയതിനു പിന്നാലെ വാതിൽ തുറന്ന് രവീന്ദ്രൻ ഓടുകയായിരുന്നു. ആംബുലൻസ് ജീവനക്കാരുെട പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് റോഡരികിലെ വെള്ളക്കെട്ടിൽ രവീന്ദ്രനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Content Highlights: Patient escaped from ambulance while being transported to medical college., Post-mortem confirmed rabies infection., Victim had a history of being bitten by a stray dog two weeks prior., Death occurred due to drowning in a roadside construction pit after the escape.
Published: 03 May 2026, 07:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented