കോവളം: റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. വെങ്ങാനൂർ ചാവടിനട കടയറ പുത്തൻവീട്ടിൽ സുരേന്ദ്രൻ നായർ(69) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.15 - ഓടോ വെങ്ങാനൂർ ജങ്ഷന് സമീപമായിരുന്നു അപകടം.റോഡ് മുറിച്ച് കടക്കവെ പെരിങ്ങല ഭാഗത്ത് നിന്ന് വിഴിഞ്ഞം റൂട്ടിലേക്ക് പോകുകയായിരുന്ന നരുവാമൂട് സ്വദേശിയായ യുവാവിന്റെ ബൈക്കിടിച്ച് റോഡിൽ വീഴുകയായിരുന്നു. ആശുപത്രിയിലെ ചികിൽസക്കുശേഷം വീട്ടിലെത്തിച്ചിരുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ശനിയാഴ്ച വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകിട്ട 6.45- ഓടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. സംസ്‌ക്കാരം ഞായറാഴ്ച വൈകിട്ട് നാലിന് വിട്ടുവളപ്പിൽ. ഭാര്യ: ഗിരിജാ ദേവി. മക്കൾ: വിശാഖ്, സന്ധ്യ. മരുമക്കൾ: വിഷ്ണുകുമാർ, സ്വാതി.

To advertise here,