
പരപ്പനങ്ങാടി (മലപ്പുറം): വിവാഹ ആഘോഷം പൊലിപ്പിക്കുന്നതിനായി ഓടിക്കൊണ്ടിരുന്ന കാറുകളിൽ നൃത്തവും അഭ്യാസപ്രകടനവും നടത്തിയ യുവാക്കൾക്കെതിരേ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ശനിയാഴ്‌ചയാണ് സംംഭവം.
മണവാളനെ അനുഗമിച്ചവരുടെ രണ്ടു കാറുകളിലാണ് കാറിന്റെ ഡിക്കി തുറന്ന് കാൽ പുറത്തേക്കിട്ടും സൺറൂഫിനുള്ളിലൂടെ തലയിട്ട് അപകടകരമാംവിധം നൃത്തവും അഭ്യാസങ്ങളും നടത്തിയും പ്രകടനം നടത്തിയത്. അപകടസാധ്യതാ മുന്നറിയിപ്പു നൽകിയിട്ടും യുവാക്കൾ നൃത്തം തുടർന്നു.
ഇതോടെ പരപ്പനങ്ങാടി-കോഴിക്കോട് റോഡിൽ ചെട്ടിപ്പടിയിൽവെച്ച് ഇവരുടെ അഭ്യാസപ്രകടനങ്ങൾ വീഡിയോയിൽ പകർത്തിയയാൾ ഇതിനെതിരേ നടപടി ആവശ്യപ്പെട്ട് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. തുടർന്ന് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. യുവാക്കൾക്കെതിരേ കേസെടുത്തതായി പരപ്പനങ്ങാടി സിഐ നവീൻ ഷാജി പറഞ്ഞു.
Content Highlights: Parappanangadi Police book youth for dangerous dance and stunts on moving wedding cars. Video evidence leads to FIR.
Published: 11 Jan 2026, 08:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented