കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതികളായ അലനും താഹയ്ക്കും കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്. 

To advertise here,

ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. 

പത്ത് മാസമായി എന്‍.ഐ.എ. കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുവരും. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.  

2019 നംവബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനു ശേഷം കേസ് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

Content Highlights: Pantheerankavyu UAPA Cas accused Alan and Thaha gets bail