തൃശ്ശൂർ/മനിശ്ശീരി: പാലക്കാട് മനിശ്ശീരി തൃക്കങ്ങോട്ടുനിന്ന് മഹാരാഷ്ട്രാസ്വദേശി യു.എ.പി.എ. കേസിൽ അറസ്റ്റിലായി. വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന ഗുരുമൂർത്തിയെയാണ് (27) വ്യാഴാഴ്ചരാത്രി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
കൊച്ചിയിൽ സിനഗോഗ് കത്തിച്ച കേസിലെ പ്രതി എബിൻ ബന്ധപ്പെട്ടിരുന്ന സംഘടനകൾ ഉൾപ്പെടെയുള്ളവയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും താമസിച്ചിരുന്ന ഗുരുമൂർത്തി മാസങ്ങൾക്കുമുൻപാണ് മനിശ്ശീരിയിലെത്തിയത്.
കേന്ദ്ര ആഭ്യന്തരവകുപ്പിൽനിന്ന് തൃശ്ശൂർ റെയ്ഞ്ച് ഐ.ജി. ഓഫീസിനുലഭിച്ച സൂചനപ്രകാരമാണ് ഇയാളെ തൃക്കങ്ങോട്ടുള്ള സ്വകാര്യ കെട്ടിടത്തിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗുരുമൂർത്തി താമസിച്ച മുറിയിൽ പരിശോധന നടത്തി. ഇവിടെനിന്ന് കേസിനാസ്പദമായ ചില രേഖകൾ ഉൾപ്പെടെ കണ്ടെത്തിയതായാണ് സൂചന.
തമിഴ് സംസാരിക്കുന്ന ഗുരുമൂർത്തി തമിഴ്നാട്ടിലാണ് ജനിച്ചതെങ്കിലും ചെറുപ്രായത്തിൽ തന്നെ മുംബൈയിൽ എത്തി. അതുകൊണ്ട് തന്നെ മഹാരാഷ്ട്ര മേൽവിലാസമാണ് ആധാർ കാർഡിലുൾപ്പെടെ ഉള്ളത്. പോലീസ് ഇയാൾ താമസിച്ചതിന് സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി. ഹാർഡ് ഡിസ്ക് ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്.
Content Highlights: Maharashtra native Gurumurthy (27) arrested in Manisseri, Palakkad under UAPA., Suspected links to organizations connected to the Kochi Synagogue arson case accused Abin., Police seized documents and CCTV hard disks from his rented room during the raid., Central Home Ministry tipped off the Thrissur Range IG leading to the operation.
Published: 14 Nov 2026, 10:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented