തൃശൂർ: ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശി ഗുരുമൂർത്തിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തൃശൂർ എസിപിയുടെ നേതൃത്വത്തിൽ രഹസ്യകേന്ദ്രത്തിൽ ഇയാളെ ചോദ്യം ചെയ്യും. ഗുരുമൂർത്തിയുടെ അധോലോക ബന്ധത്തെ കുറിച്ച് വിവരങ്ങൾ ലഭിക്കാനാണ് ചോദ്യം ചെയ്യൽ. ദേശീയ അന്വേഷണ ഏജൻസിയും ഇയാളെ ചോദ്യം ചെയ്‌തേക്കും.
അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുമൂർത്തിയെ കഴിഞ്ഞദിവസം തൃശൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലത്തെ മനിശ്ശീരി തൃക്കങ്ങോട്ടുനിന്നായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
തമിഴ്‌നാട് സ്വദേശിയാണ് ഇയാളെങ്കിലും ചെറുപ്പത്തിലേ മഹാരാഷ്ട്രയിലേക്ക് കുടിയേറിയവരാണ് ഗുരുമൂർത്തിയുടെ കുടുംബം. പങ്കാളിക്കൊപ്പമാണ് ഒറ്റപ്പാലത്ത് താമസിച്ചത്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലമായി ഇയാൾ കേരളത്തിലുണ്ടെങ്കിലും ഒറ്റപ്പാലം തൃക്കങ്ങോട്ട് ഭാഗത്ത് എത്തിയിട്ട് ഏഴ് മാസം മാത്രമേ ആയിട്ടുള്ളൂ.
ഗുരുമൂർത്തി പലതരത്തിലുള്ള ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിന് പണം വാങ്ങുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ നടത്തിയ ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ചിരുന്നു. അപകടകരമായ ലക്ഷ്യങ്ങളോടെ ഇയാൾ കേരളത്തിലുടനീളം സഞ്ചരിച്ചിരുന്നു. കൊച്ചിയിൽ സിനഗോഗിന് തീവെച്ച കേസിലെ പ്രതി എബിൻ പോളിനെ നിയന്ത്രിക്കുന്ന സംഘവുമായി ഗുരുമൂർത്തിക്ക് ബന്ധമുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ഇയാൾ ബന്ധപ്പെട്ടത് സമൂഹ മാധ്യമങ്ങളിലൂടെയാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.
Content Highlights: Maharashtra native Gurumurthy arrested in Kerala for alleged terror activities., Police suspect links to the Lawrence Bishnoi underworld gang., Gurumurthy was working in Ottapalam before being taken into custody., Investigators found videos of crimes and connections to other terror cases in Kerala., Thrissur ACP is leading the interrogation at a secret location.
Published: 14 Nov 2026, 02:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented