പാലപ്പിള്ളി (തൃശ്ശൂർ): റബ്ബർ എസ്റ്റേറ്റുകളിൽ തമ്പടിച്ച് കുട്ടികൾ ഉൾപ്പെടെ 30 ആനകൾ. ശനിയാഴ്ച രാവിലെ ചിമ്മിനി എസ്റ്റേറ്റിൽ എത്തിയ ആനക്കൂട്ടം റോഡിലിറങ്ങിയതിനാൽ യാത്രക്കാർ വഴിയിൽ കുടുങ്ങി. ഇത്രയേറെ ആനകൾ ഒന്നിച്ച് ജനവാസ മേഖലയിൽ എത്തുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു.
പാലപ്പിള്ളി അക്കരപ്പാടി, കാരിക്കുളം ഭാഗങ്ങളിലാണ് ആനക്കൂട്ടം തമ്പടിക്കുന്നത്. പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും ആനകൾ ഇറങ്ങുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. തോട്ടങ്ങളിൽ ആനക്കൂട്ടം നിലയുറപ്പിച്ചതോടെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾക്ക് പണിക്കിറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാരും വാച്ചർമാരും ചേർന്ന് പല തവണ ആനകളെ കാടുകയറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വേണ്ടത്ര ആർ.ആർ.ടി. സംഘങ്ങൾ ഇല്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ രാത്രിയിലാണ് ആനക്കൂട്ടം പ്രദേശത്ത് എത്തിയത്. വീടുകൾക്ക് സമീപത്ത് ചിന്നം വിളിച്ച് എത്തിയ ആനക്കൂട്ടത്തെ നാട്ടുകാർ പടക്കം പൊട്ടിച്ചും പാട്ടക്കൊട്ടിയുമാണ് അകറ്റിയത്. ജനവാസ മേഖലയിൽനിന്ന് തോട്ടങ്ങളിലേക്ക് കടന്ന ആനക്കൂട്ടം പലതവണയാണ് റോഡിലിറങ്ങിയത്. രാത്രികളിൽ ആനക്കൂട്ടം വീടുകൾക്ക് സമീപമെത്തി നാശനഷ്ടങ്ങൾ വരുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വനപാലകർ ഇടപെട്ട് ആനകളെ കാടുകയറ്റാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: A herd of 30 wild elephants, including calves, has taken over rubber estates in Palappilly, Kerala. Locals and tourists are stranded as the elephants block roads and disrupt daily life. Urgent intervention needed.
Published: 22 Feb 2026, 08:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented