കൊച്ചി: ഒരുഭാഗത്ത് അതിവേഗ റെയിൽപാതയ്ക്കുവേണ്ടി ശ്രമം നടക്കുമ്പോൾ മറുഭാഗത്ത് തുടങ്ങിവെച്ച പദ്ധതികൾക്ക് വേഗം പോര. കേരളത്തിൽ റെയിൽവേ പദ്ധതികൾക്ക് എടുക്കാനുള്ളത് 618 ഹെക്ടർ ഭൂമിയാണ്. ഇതിൽ ഏറ്റെടുക്കൽ പൂർത്തിയായിട്ടുള്ളത് 78 ഹെക്ടർ മാത്രം. ഭൂമി ഏറ്റെടുക്കലിന്റെ കാലതാമസം മൂലം വിവിധ റെയിൽ പദ്ധതികൾ വൈകുന്ന സ്ഥിതിയുണ്ട്.
86.56 കിലോമീറ്ററുള്ള കന്യാകുമാരി-തിരുവനന്തപുരം പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം 2029 ആണ്. നേരത്തേ തീരേണ്ട പദ്ധതി സ്ഥലമെടുപ്പ് പ്രശ്നത്തിൽപ്പെട്ടാണ് വൈകിയത്. തമിഴ്നാടുഭാഗത്ത് നിർമാണജോലികൾ വളരെ വേഗം തീർന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. ഭൂമി ലഭിക്കുന്നതിന് ഇതാണ് മുഖ്യ തടസ്സം. സാധാരണഗതിയിൽ കുറച്ചുവർഷം മാത്രം വേണ്ടിവരുന്ന നിർമാണജോലികൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തീരാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.
ശബരി പദ്ധതിക്ക് 303. 5 ഹെക്ടർ ഏറ്റെടുക്കണം
ശബരിപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാനുള്ള ഓഫീസുകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനമായിട്ടില്ല. ഇക്കാര്യം കാബിനറ്റ് കൂടി തീരുമാനിക്കുമെന്നാണ് വിവരം. സ്ഥലമേറ്റെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിസഭയുടെ പരിഗണനയിൽ വരുന്നുണ്ട്. അന്തിമമായ തീരുമാനങ്ങൾ അതിനുശേഷമേ ഉണ്ടാകൂ.
സ്ഥലം ഏറ്റെടുപ്പിനെകുറിച്ച് അവലോകനയോഗം വിളിക്കണമെന്ന് റെയിൽവേ, സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ 152.05 ഹെക്ടർ, കോട്ടയം ജില്ലയിൽ 119.89 ഹെക്ടർ, ഇടുക്കി ജില്ലയിൽ 31.64 ഹെക്‌ടർ എന്നിങ്ങനെയാണ് സ്ഥലത്തിന്റെ കണക്ക്. ഇതുകൂടാതെ സംസ്ഥാനത്ത് ഉടനീളം മേൽപ്പാലങ്ങൾക്കും സ്ഥലമെടുക്കേണ്ടതുണ്ട്.
Content Highlights: Kerala requires 618 hectares of land for various railway projects but has acquired only 78 hectares so far., High population density and land acquisition issues are causing multi-year delays in projects like the Thiruvananthapuram-Kanyakumari line doubling., The Sabari rail project is awaiting state cabinet decisions regarding the reopening of land acquisition offices.
Published: 07 Oct 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented