പാലക്കാട്: ചിറ്റൂർ പുഴയിലെ ഷണ്‍മുഖം കോസ് വേയിൽ ഓവിനുള്ളിൽ അകപ്പെട്ട് കോയമ്പത്തൂർ സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു. ശ്രീ​ഗൗതം, അരുൺ എന്നിവരാണ് മരിച്ചത്.

To advertise here,

പത്തംഗ വിദ്യാർഥി സംഘമാണ് കോയമ്പത്തൂരിൽനിന്ന് ചിറ്റൂരിലെത്തിയത്. പ്രദേശത്തെക്കുറിച്ച് ഇവർക്ക് അധികം ധാരണ ഉണ്ടായിരുന്നില്ല. കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

ശ്രീ​ഗൗതമിന്റെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കാണാതായ അരുണിന് വേണ്ടി ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായിരുന്നു. ചിറ്റൂരിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും സ്കൂബാ ടീമും നടത്തിയ തിരച്ചിലിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.