ത്സാൻസി (ഉത്തർപ്രദേശ്): ഹോട്ടൽ മുറിയിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ ആരോപണവുമായി യുവതിയുടെ കുടുംബം. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു.
വിവാഹം കഴിഞ്ഞ് നാല് മാസംമാത്രം പിന്നിട്ട 28 കാരിയായ മുസ്ക്കാൻ സിമോലിയ ആണ് ഹോട്ടലിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മധ്യപ്രദേശിലെ വിദിഷ സ്വദേശിയും ബാങ്ക് മാനേജറുമായ നീലേഷിന്റെ ഭാര്യ ആണ് മുസ്ക്കാൻ സിമോലിയ. ഉത്തർപ്രദേശിലെ ത്സാൻസി സിപ്രി ബാസാർ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.
റെയിൽവേ ജൂനിയർ എഞ്ചിനീയർ പരീക്ഷയ്ക്കായി തയാറെടുക്കാൻ വേണ്ടിയായിരുന്നു മുസ്ക്കാൻ സ്വന്തം വീട്ടിലേക്ക് വന്നത്. തുടർന്ന് ഒക്ടോബർ 23-ന് ബന്ധുവിനെ കാണാൻ പോകാനെന്ന് പറഞ്ഞ് ഭർത്താവ് മുസ്ക്കാനെ വിളിച്ചു കൊണ്ടു പോകുകയായിരുന്നു. എന്നാൽ ബന്ധുവീട്ടിൽ പോകുന്നതിന് പകരം ഇരുവരും പോയത് ഹോട്ടലിലേക്കായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പിറ്റേ ദിവസം രാവിലെ മുസ്ക്കാന് സുഖമില്ലെന്ന് പറഞ്ഞ് തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് ഭർത്താവ് കൊണ്ടു പോകുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നീലേഷിനും ഒരു ഹോട്ടൽ ജീവനക്കാരനുമൊപ്പം മുസ്ക്കാൻ മുറിയിലേക്ക് നടന്നുപോകുന്നത് കാണാം. എന്നാൽ അകത്തുകയറി 5 സെക്കൻഡുകൾക്കുള്ളിൽ മുസ്ക്കാൻ വാതിൽക്കൽ പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തല നിലത്തടിച്ചാണ് വീണത്. ഉടൻതന്നെ ഭർത്താവ് നീലേഷ് ഇവരെ എടുത്ത് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചെക്ക് ഔട്ട് ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് മുസ്ക്കാൻ വീണതെന്നും ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നുമാണ് ഭർത്താവിന്റെ വിശദീകരണം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്.
മകളുടെ മരണത്തിൽ ഭർത്താവ് നീലേഷിന് പങ്കുണ്ടെന്നും ഇത് കൊലപാതകമാണെന്നും ആരോപിച്ച് മുസ്ക്കാന്റെ പിതാവ് റാംജി ലാൽ അഹിർവാർ രംഗത്തെത്തി. നീലേഷിന് മുൻപ് മറ്റൊരു വിവാഹം കഴിഞ്ഞിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് മുസ്ക്കാനെ വിവാഹം കഴിച്ചത്. ആദ്യഭാര്യ ഇൻഡോറിലാണ് താമസം. ഈ വിവരമറിഞ്ഞതോടെ ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. മുസ്ക്കാന്റെ തലയിൽ പരിക്കേറ്റ പാടുകളുണ്ടെന്നും ശാരീരിക ഉപദ്രവം നടന്നിട്ടുണ്ടെന്നും പിതാവ് ആരോപിച്ചു.
സംഭവത്തിൽ പോലീസ് നീലേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ വീഴ്ച വ്യക്തമാണെങ്കിലും മരണകാരണം എന്താണെന്ന് അതിൽനിന്ന് വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിലെ യഥാർഥ കാരണം കണ്ടെത്താൻ സാധിക്കൂ എന്ന് സിറ്റി എസ്പി പ്രീതി സിംഗ് അറിയിച്ചു.
Content Highlights: 28-year-old newlywed Muskan Simoliya died mysteriously in a hotel room in Jhansi., CCTV footage shows her collapsing inside the room just 5 seconds after entering., Family alleges murder and claims the husband hid his first marriage., Police have taken the husband into custody and are awaiting the post-mortem report.
Published: 26 Oct 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented