പാലക്കാട്: ചിറ്റൂർ പുഴയിലെ ഷണ്മുഖം കോസ് വേയിൽ ഓവിനുള്ളിൽ അകപ്പെട്ട് കോയമ്പത്തൂർ സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു. ശ്രീഗൗതം, അരുൺ എന്നിവരാണ് മരിച്ചത്.
പത്തംഗ വിദ്യാർഥി സംഘമാണ് കോയമ്പത്തൂരിൽനിന്ന് ചിറ്റൂരിലെത്തിയത്. പ്രദേശത്തെക്കുറിച്ച് ഇവർക്ക് അധികം ധാരണ ഉണ്ടായിരുന്നില്ല. കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
ശ്രീഗൗതമിന്റെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കാണാതായ അരുണിന് വേണ്ടി ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായിരുന്നു. ചിറ്റൂരിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും സ്കൂബാ ടീമും നടത്തിയ തിരച്ചിലിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
Content Highlights: Chittoor River Accident, student died Search Continues for Missing Companion
Published: 09 Aug 2025, 04:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented