ചെന്നൈ: പ്രശസ്ത പാചക വിദഗ്ദ്ധനും 'കുക്കു വിത്ത് കൊമാളി' (Cooku with Comali) തമിഴ് റിയാലിറ്റി ഷോയിലെ ജനപ്രിയ വിധികർത്താവുമായ ഷെഫ് ദാമോദരൻ (Chef Damu- 72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് അന്തരിച്ചത്. ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹം, കഠിനാധ്വാനത്തിലൂടെ ഇന്ത്യയിലെ പ്രശസ്തരായ ഷെഫുമാരിൽ ഒരാളായി വളരുകയായിരുന്നു. പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

To advertise here,

ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ അദ്ദേഹം, മദ്രാസ് സർവ്വകലാശാലയിൽനിന്ന് ഹോട്ടൽ മാനേജ്മെന്റിൽ പിഎച്ച്ഡി നേടുന്ന ആദ്യ ഇന്ത്യൻ ഷെഫ് കൂടിയാണ്. തമിഴ് പാചക റിയാലിറ്റി ഷോയായ 'കുക്കു വിത്ത് കൊമാളി'യിലെ വിധികർത്താവ് എന്ന നിലയിൽ തമിഴ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി അദ്ദേഹം മാറി. ഇടുപ്പെല്ലിലെ ഒടിവും കാൽമുട്ട് ശസ്ത്രക്രിയയും കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വീൽചെയറിലായിരുന്നു.