വിഴിഞ്ഞം: അടിമലത്തുറ കടലിലും തീരത്തുമായി നടക്കുന്ന ഓസ്ട്രഹിന്ദ്-26 എന്ന സൈനികാഭ്യാസം നവംബർ ഒന്നിന് അവസാനിക്കും. പാങ്ങോട് മിലിട്ടറി ക്യാമ്പിലും അടിമലത്തുറയിലുമായി ഇന്ത്യൻയിലെയും ഓസ്‌ട്രേലിയയിലെയും സൈനികർ ചേർന്നുളള അഭ്യാസമാണ് നടക്കുന്നത്. സൈനികരുടെ പ്രകടനം കാണുന്നതിനായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ്് ഗ്രീൻ എത്തി. പാങ്ങോട് മിലിട്ടറിക്യാമ്പിലും അടിമലത്തുറിലും നടക്കുന്ന സൈനികരുടെ പ്രകടങ്ങൾ അദ്ദേഹം നേരിട്ടുകണ്ടു.

To advertise here,

 

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ വിശ്വാസം, പ്രവർത്തനപരമായ പരസ്പര പ്രവർത്തനം, സൈനിക സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് ഓസ്ട്രഹിന്ദ് പോലുള്ള സംയുക്ത അഭ്യാസങ്ങളെ അദ്ദേഹം അഭിനന്ദിച്ചു

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തന്ത്രപരമായ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉയർന്നുവരുന്ന മൾട്ടി-ഡൊമെയ്ൻ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും സ്വതന്ത്രവും വിശാലമായ ഇന്തോ-പസഫിക് മേഖല ശക്തിപ്പെടുത്തുന്നതിനും കൂടുതൽ പ്രതിരോധ സഹകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.