കോവളം: ഗ്യാസ് അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങാനൂർ നെല്ലിവിള ലേലപുരയിടം ലക്ഷ്മിനിവാസിൽ പി.രാജമ്മ(75) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15- ഓടെയായിരുന്നു അപകടം.

To advertise here,

പാചകം ചെയ്യുന്നതിനായി ഒരു അടുപ്പിൽനിന്ന് പത്രക്കടലാസ് ഉപയോഗിച്ച് മറ്റൊരു അടുപ്പിലേക്ക് തീപകരുമ്പോൾ വസ്ത്രത്തിൽ

തീപിടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺ ഐ.സി.യുവിൽ ചികിൽസയിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മരണം.

ഭർത്താവ്: പരേതനായ അയ്യപ്പൻ.(റിട്ട: ബി.എസ്.എൻ.എൽ.) മക്കൾ: അനിത, അനിൽകുമാർ(സി.ആർ.പി.എഫ്.-സബ്ഇൻസ്പെക്ടർ- മണിപ്പുർ),അജിത( ഇ.എസ്.ഐ. നേഴ്സ്-ചാക്ക), മരുമക്കൾ: ശിവൻകുട്ടി(റിട്ട: എസ്.ബി.ഐ), രഞ്ചിനി( സി.ആർ.പി.എഫ്.- സബ്ഇൻസ്പെക്ടർ-പളളിപ്പുറം),സുനി(പ്രവാസി). സഞ്ചയനം വ്യാഴാഴ്ച 8.30-ന്.