
കോഴിക്കോട്: സി.പി.എം ഏരിയാ കമ്മറ്റികളിൽ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വിമർശനത്തിന് മറുപടിയുമായി സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ. സി.പി.എം ഏരിയാ കമ്മറ്റിയിൽ മാത്രമല്ല ജില്ലാ കമ്മറ്റിയിലും സ്ത്രീ പങ്കാളിത്തം കൂടുമെന്നും പി.മോഹനൻ പറഞ്ഞു.
"കാന്തപുരത്തിന് ലീഗ് പിന്തുണ നൽകിയതിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടവർ തിരിച്ചറിയും മത വിഷയങ്ങിൽ രാഷ്ട്രീയ പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാവുക സ്വാഭാവികമാണ്.
ലീഗിനുള്ളിൽ വേവലാതിയും വെപ്രാളവുമുണ്ട്. സാധാരണ അഞ്ച് വർഷത്തിൽ ഭരണമാറ്റമുണ്ടാകും എന്നാൽ അതുണ്ടായില്ല. സ്വാഭാവികമായും അധിക കാലം പ്രതിപക്ഷത്തിരിക്കാൻ പറ്റില്ല എന്നതിനാൽ താത്ക്കാലിക ലാഭത്തിനായുളള ശ്രമമാകാം ലീഗ് നടത്തുന്നത്. ലീഗ് ചാടി വീഴുന്നതിന്റെ ലാക്ക് എല്ലാവരും തിരിച്ചറിയും എന്നും പി മോഹനൻ പറഞ്ഞു.
Content Highlights: CPM`s P. Mohanan Responds to Kanthapuram's Criticism on Women`s Representation
Published: 23 Jan 2025, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented