
ആലപ്പുഴ: വെബ്സൈറ്റിൽക്കണ്ട ഫോൺനമ്പരിൽ വിളിച്ച് വൈദ്യുതിസ്കൂട്ടർ ബുക്കു ചെയ്തയാളെ കബളിപ്പിച്ച് 20,000 രൂപ തട്ടിയെടുത്തു. ഒല സ്കൂട്ടർ ബുക്കുചെയ്യാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയ നമ്പരിൽ പണമയച്ചുകൊടുത്താണ് തട്ടിപ്പിനിരയായത്. എറണാകുളം വടുതല സ്വദേശി മാർട്ടിനാണ് പണം നഷ്ടപ്പെട്ടത്.
ബുക്കുചെയ്യാൻ 999 രൂപയും വ്യക്തിവിവര രേഖകളും നൽകിയാൽ മതിയെന്ന് നമ്പരിൽ വിളിച്ചപ്പോൾ മറുപടി കിട്ടി. അവ അയച്ചപ്പോൾ വണ്ടി ബുക്കുചെയ്തതായി ഫോണിൽ സന്ദേശം ലഭിക്കുകയുംചെയ്തു. മാത്രമല്ല, മുമ്പ് ഒലയുടെ മറ്റൊരു മോഡൽ ബുക്കുചെയ്തതു റദ്ദായ ഇനത്തിലുള്ള 499 രൂപയും തിരിച്ചുതന്നു.
20,000 രൂപ അയച്ചുകൊടുത്താൽ അഞ്ചുദിവസത്തിനകം വാഹനം നൽകാമെന്ന വാഗ്ദാനത്തോടെ തുടർന്ന് വിളിവന്നു. 84,999 രൂപയുടെ സ്കൂട്ടറിന് 26,500 രൂപയുടെ പ്രത്യേക കിഴിവു നൽകാമെന്നും വിശ്വസിപ്പിച്ചു. മാർട്ടിൻ പണം ഗൂഗിൾ പേ ചെയ്തു. കുറച്ചു സമയത്തിനകം അടച്ച തുകയും ബാക്കി നൽകാനുള്ള തുകയും രേഖപ്പെടുത്തിയ രസീത് ലഭിച്ചു.
വാഹനം ഉടനെ നൽകാമെന്നും ബാക്കി 37,500 രൂപകൂടി അടയ്ക്കണമെന്നുംപറഞ്ഞ് അടുത്ത ദിവസം വീണ്ടും വിളിവന്നു. പണം അക്കൗണ്ടിലില്ലാത്തതിനാൽ ആലപ്പുഴയിലെ സുഹൃത്തിനോടു ചോദിച്ചു. ലഭിച്ച രേഖകളും സുഹൃത്തിനയച്ചു. സംശയം തോന്നിയ സുഹൃത്ത് ഒല കമ്പനിയുടെ ഉപഭോക്തൃസേവന കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോൾ മാർട്ടിന്റെ പേരിൽ 999 രൂപയടച്ച് സ്കൂട്ടർ ബുക്കുചെയ്തിട്ടുണ്ടെന്ന് മറുപടി കിട്ടി. എന്നാൽ, 20,000 രൂപ ലഭിച്ചിട്ടില്ലെന്നും രസീത് തങ്ങളുടേതല്ലെന്നും അവർ പറഞ്ഞു. മാത്രമല്ല, ബുക്കുചെയ്ത വാഹനം ഫെബ്രുവരിയിലേ ഇറങ്ങൂവെന്നും അവർ പറഞ്ഞു. യഥാർഥ ഇൻവോയ്സിൽ തിരിമറി നടത്തിയതായാണു സംശയം. പോലീസിൽ പരാതി നൽകുമെന്ന് മാർട്ടിൻ പറഞ്ഞു.
Content Highlights: ola scooter google search number money transfer financial fraud
Published: 25 Nov 2022, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented