കോഴിക്കോട്: സിനിമാനിർമാണ പങ്കാളിത്തം വാഗ്ദാനംചെയ്ത് പണംതട്ടിയതായി പരാതി. ദുബായിൽ താമസിക്കുന്ന ശ്രീലങ്കൻപൗരയുടെ പരാതിയിൽ നടക്കാവ് സ്വദേശിക്കെതിരേ, നടക്കാവ് പോലീസ് കേസെടുത്തു. പ്രതി പ്രൈഡെക് പ്രൊഡക്‌ഷൻസ് (പി.കെ. സ്റ്റോറീസ്) എന്ന പ്രൊഡക്‌ഷൻ കമ്പനിയുടെ ഉടമയാണെന്നാണ് പരാതിക്കാരിയെ വിശ്വസിപ്പിച്ചിരുന്നത്. താൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ‘ബോംബെ സലൂൺ’ എന്ന ചിത്രത്തിന്റെ നിർമാണപങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്താണ് പലപ്പോഴായി പരാതിക്കാരിയിൽനിന്ന് പണം തട്ടിയെടിത്തിരുന്നത്. 7.63 ലക്ഷം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.

To advertise here,

പണം കൈപ്പറ്റിയിട്ടും നിർമാണപങ്കാളിയാക്കുകയോ, അഭിനയിക്കാൻ അവസരം നൽകുകയോ ചെയ്തില്ലെന്ന് ശ്രീലങ്കൻ പൗരയായ ഇരുപത്തിയാറുകാരി പരാതിയിൽ പറയുന്നു.