തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

പട്ടിക വികസന ഓഫീസർമാരായ പി.എം. സജിനി, കെ. ഗിരിജ, മുനീർ റഹ്‌മാൻ, എൻ. നവീൻ ചന്ദ്ര, സീനിയർ ക്ലാർക്ക് സ്മിജോ വർഗീസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഷോളയൂർ പഞ്ചായത്തിലെ സിപിഎം നേതാവായ എസ്‌സി പ്രൊമോട്ടർ രവികുമാറും അന്വേഷണം നേരിടുകയാണ്.

കഴിഞ്ഞ പത്തു വർഷത്തിനിടെയാണ് ഗുരുതരമായ ക്രമക്കേട് നടന്നത്. അക്കാലത്ത് വകുപ്പിനെ നയിച്ച മുൻ മന്ത്രി അടക്കമുള്ളവർ ഇപ്പോൾ വകുപ്പിനെതിരെ ആരോപണങ്ങളുമായി രംഗത്തുണ്ടെന്നും തുളസി പറഞ്ഞു.