എസ്.ഐ.ആറിൽ രണ്ടുകോടി വോട്ടർമാർ നീക്കപ്പെട്ട യു.പി.യിലിപ്പോൾ വർധിച്ചിരിക്കുന്നത് 18.8 ലക്ഷം മാത്രമാണ്.

ന്യൂഡൽഹി: അടുത്തവർഷമാദ്യം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചിൽ നാലു സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ വർധന. എസ്.ഐ.ആർ. വേളയിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന് ചുരുങ്ങിപ്പോയ വോട്ടർപട്ടികയാണ് പ്രത്യേക വോട്ടർപട്ടിക പുതുക്കലിനെ (എസ്.എസ്.ആർ.) തുടർന്ന് വീണ്ടും വികസിച്ചത്. എങ്കിലും എസ്.ഐ.ആറിന് മുൻപുണ്ടായിരുന്ന നിലയിലേക്കെത്തിയിട്ടില്ല. എസ്.ഐ.ആറിൽ രണ്ടുകോടി വോട്ടർമാർ നീക്കപ്പെട്ട യു.പി.യിലിപ്പോൾ വർധിച്ചിരിക്കുന്നത് 18.8 ലക്ഷം മാത്രമാണ്.
എസ്.എസ്.ആർ. കരടുപട്ടിക പുറത്തിറങ്ങിയപ്പോൾ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ സംസ്ഥാനങ്ങളിലായി അധികമായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത് 19,49,666 വോട്ടർമാരാണ്. ഉത്തർപ്രദേശിൽമാത്രം 18,84,113 വോട്ടർമാർ വർധിച്ചു. എന്നാൽ, പഞ്ചാബിൽ വോട്ടർമാരുടെ എണ്ണത്തിൽ മാറ്റമില്ല. എസ്.ഐ.ആറിനെത്തുടർന്ന് നിലവിൽവന്ന വോട്ടർപട്ടികയിലെ അതേ സംഖ്യയാണ് ഇപ്പോഴത്തെ എസ്.എസ്.ആർ. കരടുപട്ടികയിലും. ജനുവരി നാലിനാണ് ഈ സംസ്ഥാനങ്ങളിൽ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.
ഉത്തർപ്രദേശിൽ പുതിയ കരടുപട്ടിക പുറത്തിറങ്ങിയപ്പോൾ ആകെ വോട്ടർമാർ 13.58 കോടിയാണ്. എസ്.ഐ.ആറിന്റെ ഭാഗമായി പുറത്തിറക്കിയ അന്തിമവോട്ടർപട്ടികയിൽ 13.39 കോടി പേരുണ്ടായിരുന്ന സ്ഥാനത്താണിത്. യു.പി.യിലെ ജനസംഖ്യയനുസരിച്ച് 18 വയസ്സ് തികഞ്ഞ 16.6 കോടി പേരുണ്ടെന്നും ഇതിൽ വോട്ടർപട്ടികയിലുൾപ്പെട്ട 13.58 കോടി കഴിഞ്ഞാലും 2.58 കോടി പേർ പുറത്തുനിൽപ്പുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ വെളിപ്പെടുത്തി. ഇത്രയും പേർ പുറത്തുനിൽക്കുന്നതെങ്ങനെയെന്ന ചോദ്യം ബാക്കിയാണ്. ഇനിയും പേരുചേർക്കലിന് അപേക്ഷിക്കാൻ സമയമുണ്ടെന്നിരിക്കേ, അന്തിമപട്ടികയിൽവരുന്ന മാറ്റമെത്രയാകുമെന്നതും ശ്രദ്ധേയമാകും.
ഉത്തരാഖണ്ഡിൽ 1.19 ലക്ഷം, മണിപ്പുരിൽ 33,737, ഗോവയിൽ 31,815 എന്നിങ്ങനെയാണ് എസ്.ഐ.ആറിനുശേഷം വോട്ടർമാരുടെ എണ്ണം വർധിച്ചിരിക്കുന്നത്. പഞ്ചാബിൽ എസ്.ഐ.ആറിനുശേഷമുണ്ടായ 2.01 കോടി വോട്ടർമാർ തന്നെയാണ് പുതിയ എസ്.എസ്.ആർ കരടുപട്ടികയിലുമുള്ളത്.
Content Highlights: Voter numbers have increased across four of the five poll-bound states following a special voter list revision, though figures remain below pre-revision levels in regions like Uttar Pradesh.
Published: 18 Nov 2026, 07:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented