
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. സ്വകാര്യ വാഹനങ്ങൾ തടയുമെന്നും ഹർത്താലിൽ എല്ലാവരും സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. നിരവധി സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നിതിൻ രാജ് ആക്ഷൻ കൗൺസിൽ കഴിഞ്ഞയാഴ്ച ഹർത്താൽ പ്രഖ്യാപിച്ചത്.
അവശ്യ സർവീസുകളായ പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു
Content Highlights: Statewide hartal scheduled for Tuesday from 6 AM to 6 PM., Protest organized by Justice for Nithin Raj Action Council and Dalit-Adivasi organizations., Demanding immediate arrest of those responsible for the death of BDS student Nithin Raj., Essential services like milk, newspapers, and hospitals are exempted from the hartal.
Published: 27 Apr 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented