കൊടുങ്ങല്ലൂർ: ഊരകം സെന്ററിൽ കണ്ടെയ്‌നർ ലോറിയുടെ് അടിയിലേക്ക് തെറിച്ച് വീണ് രണ്ടു ബൈക്ക് യാത്രികർ മരിച്ചു. ചേർപ്പ് പെരുമ്പിള്ളിശ്ശേരി വടക്കൂട്ട് ജഗന്നിവാസന്റെ മകൻ ഉണ്ണികൃഷ്ണൻ (30), തിരിച്ചറിയാത്ത മറ്റൊരു യുവാവ് എന്നിവരാണ് മരിച്ചത്.
കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി സംസ്ഥാന പാതയിൽ ഊരകം സെന്ററിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിരേ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടു യുവാക്കളും ലോറിക്കടിയിൽ പെട്ടു. അരമണിക്കൂറിനു ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. എസ്.ഐ. അമൽ ജോയിയുടെ നേതൃത്വത്തിൽ പോലീസും അഗ്‌നിരക്ഷാ സേനയും ചേർപ്പ് ആക്ട്‌സും സ്ഥലത്തെത്തി.
Content Highlights: Bike Accident Death
Published: 25 Nov 2026, 01:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented