പന്തളം: കാറും പാഴ്‌സൽ ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിനി മരിച്ചു. അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ സ്റ്റേഷൻ ജനറൽ ഇൻസ്‌പെക്ടർ കോട്ടയം വടവത്തൂർ മംഗലപ്പള്ളി രാജേഷ് തോമസിന്റെ ഭാര്യ ബോണി രാജേഷ് (45) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരുമണിയോടുകൂടി എം.സി. റോഡിൽ പന്തളം കുരമ്പാല പുത്തൻ കാവിൽ ക്ഷേത്രവഞ്ചിക്ക് സമീപമാണ് അപകടം. രാജേഷ് തോമസിനെ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ബോണി തോമസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തശേഷം അടൂർ പെരിങ്ങനാടുള്ള വാടകവീട്ടിലേക്ക് വരുമ്പോഴാണ് അപകടം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കോട്ടയം ലൂർദ് ഫെറോന പള്ളി ഹാളിൽ പൊതുദർശനത്തിനുശേഷം മൂന്നുമണിക്ക് സെമിത്തേരിയിൽ സംസ്‌കാരം. മക്കൾ: ശ്രേയ മറിയ രാജേഷ്, സിതാര രാജേഷ്, സഞ്ജയ് എം. രാജേഷ്.

To advertise here,