പ്രഭാതനടത്തത്തിന് എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നോർത്ത് ബീച്ചിലെ സ്റ്റേജിന്റെ ഭാഗത്ത് ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. പ്രഭാതനടത്തത്തിന് എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ ഇവർ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. പ്രസവിച്ചതിനുശേഷം ഉപേക്ഷിക്കപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെ സിസിടിവി അടക്കം പരിശോധിച്ച് ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Content Highlights: The body of a newborn baby was found abandoned near the stage at Kozhikode North Beach by morning walkers, prompting police to examine CCTV footage and transfer the remains to the beach hospital.
Published: 18 Nov 2026, 09:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented