തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുരോഗമിക്കുന്നതിനിടെ ആത്മവിശ്വാസം പ്രകടമാക്കി മുസ്ലിം ലീഗ്. രണ്ടാം നമ്പർ ഔദ്യോഗിക വാഹനം ലീഗ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഗ്രാഫിക് ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. നമ്മൾ തൂക്കിയെന്നും അദ്ദേഹം കുറിച്ചു. യുഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തുമെന്ന ഫല സൂചനകൾക്കിടെയാണ് സലാമിന്റെ പോസ്റ്റ്. നിലവിലെ കണക്കുകൾ പ്രകാരം മുസ്ലിംലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും സീറ്റുകൾ നേടുമെന്ന സൂചനയാണ് ലഭിക്കുന്നത്. 26 സീറ്റുകളിൽ മത്സരിച്ച ലീഗ് 23 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് അധികാരത്തിലേറിയാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽകൂടിയാണ് സലാമിന്റെ പോസ്റ്റ്.
Content Highlights: Muslim League is leading in 23 out of 26 contested seats., PMA Salam claims a massive victory for the party via social media
Published: 04 May 2026, 12:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented