കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ബാലുശ്ശേരി പൂരത്ത് വീട്ടിൽ അബ്ദുൽ റഷീദിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്. രാവിലെ ആറരയോടെ വീട്ടിൽ നിന്ന് മകളുമായി ബൈക്കിൽ ഇറങ്ങിയ അദ്ദേഹം, മകളെ ബാലുശ്ശേരി സ്റ്റാൻഡിൽ ഇറക്കിയിരുന്നു. എന്നാൽ അതിനുശേഷം അദ്ദേഹം ജോലി സ്ഥലമായ മുക്കം സ്റ്റേഷനിലോ തിരികെ വീട്ടിലോ എത്തിയിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ, റഷീദ് തച്ചംപോയിൽ എന്ന സ്ഥലം വരെ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനുശേഷം അദ്ദേഹം എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഉദ്യോഗസ്ഥനെ കാണാതായതോടെ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അബ്ദുൽ റഷീദിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ മൈസൂരിൽ ഉള്ളതായാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഈ സൂചനയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസിന്റെ ഒരു സംഘം മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്.
Content Highlights: Mukkam Police Station ASI Abdul Rasheed is reported missing. Police track mobile location to Mysore to expedite the search.
Published: 02 Jul 2026, 04:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented