കൊച്ചി: ആലുവയിലെ നടിയുടെ പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം. ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ നല്കിയ പരാതിയിലടക്കം ഏഴ് കേസുകളിലാണ് കുറ്റപത്രം നല്‍കിയത്. കോട്ടയം പൊന്‍കുന്നത്തും കാക്കനാട് ഇന്‍ഫോപാര്‍ക്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കുറ്റപത്രം നല്‍കിയത്.
ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുണ്ടായ പീഡനപരാതികളിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് മുകേഷിനെതിരേയുള്ള പരാതി. കലൂരിലെ ഫ്ളാറ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് ഇടവേള ബാബുവിനെതിരേയുള്ള പരാതി. രണ്ട് കേസുകള്‍ കുറ്റപത്രം നല്കിയ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
പൊന്‍കുന്നത്തെയും കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിലെയും ഹെയര്‍സ്റ്റൈലിസ്റ്റുകൾ നല്കിയ കേസും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുള്‍പ്പടെ ഏഴ് കേസുകളിലുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല. ബന്ധപ്പെട്ട കോടതികള്‍ അത് പരിശോധിച്ച ശേഷമായിരിക്കും കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാകുകയുള്ളൂ.
Content Highlights: Mukesh, Edavel Babu face chargesheet in actress assault case
Published: 23 Dec 2024, 03:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented