മണർകാട്: ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽനിന്ന് പുക ഉയർന്നു. ഇത് എന്തുകൊണ്ടാണെന്ന് അറിയാൻ വാഹനം നിർത്തി റോഡിൽ ഇരുന്ന് പരിശോധിച്ച യുവാവ് ഇതേ ദിശയിൽ നിന്നുതന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസ് (20) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തിരുവഞ്ചൂരിലെ പള്ളിയിൽനിന്ന് മുത്തുക്കുട എടുത്ത് തിരികെ വരുകയായിരുന്നു എമിലും സുഹൃത്തുക്കളും. മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഓട്ടോറിക്ഷയിൽനിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കി.
എമിൽ റോഡിൽ ഇരുന്ന് ഓട്ടോയുടെ അടിയിൽ പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂർ ഭാഗത്തുനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടിച്ച കാറിൽ തന്നെയാണ് എമിലിനെ ആശുപത്രിയിൽ എത്തിച്ചത്. മണർകാട് പോലീസ് കേസെടുത്തു. സഹോദരൻ -എബിൻ, അമ്മ -സെലിൻ ജോസ്. എസ്.എച്ച്. ആശുപത്രിയിലെ റേഡിയോളജി വിദ്യാർഥിയാണ് എമിൽ. സംസ്കാരം പിന്നീട്.
Content Highlights: Tragedy strikes Mookkannur as a young man inspecting his smoking auto is fatally struck by a car. Read the full story and details of the accident.
Published: 11 Dec 2025, 08:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented