
സന്ദീപ് വാര്യര്‍, ലയണല്‍ മെസ്സി, നരേന്ദ്ര മോദി | Photo: PTI
കോഴിക്കോട്: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുമായുള്ള കൂടിക്കാഴ്ചയ്ക്കു നില്‍ക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിനു പോയെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിനു മെസ്സിയോട് പിണങ്ങി, നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിടുകയായിരുന്നുവെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസ്സിയേപ്പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് ആരോപിച്ചു. ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസ്സിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് പരിഹസിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മെസ്സി-മോദി കൂടിക്കാഴ്ച നിശ്ചയിച്ചതായിരുന്നു. ഇതിനായി മുംബൈയില്‍നിന്ന് രാവിലെ 10.45-ന് മെസ്സി ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, മൂടല്‍മഞ്ഞുകാരണം വിമാനം വൈകി രണ്ടരയ്ക്കാണ് താരം ഡല്‍ഹിയിലെത്തിയത്. എന്നാല്‍, പ്രധാനമന്ത്രിക്ക് ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പുറപ്പെടേണ്ടതുണ്ടായിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കാതിരുന്നത്.
Content Highlights: Congress leader Sandeep Warrier sarcastically criticizes PM Modi for skipping a Messi meeting to meet Rahul Gandhi, highlighting disrespect to a global icon.
Published: 16 Dec 2025, 01:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented