കൊച്ചി: ഫുട്‌ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആന്റോ അഗസ്റ്റിന് ജിഎസ്ടി വകുപ്പ് 74എ വകുപ്പ് പ്രകാരം ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. പിഴയടക്കം 25 കോടി രൂപ ജിഎസ്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുക. എസ്‌ഐടി അന്വേഷണത്തിലെ കണ്ടെത്തൽ കൂടി ഉൾപ്പെടുത്തിയാകും നോട്ടീസ്. മൊഴിയെടുപ്പിൽ ആന്റോ സഹകരിച്ചില്ലെന്നും മൊഴിയെടുപ്പ് പൂർത്തിയാകും മുന്പ് ആന്റോ ഓഫീസ് വിട്ടതായും ജിഎസ്ടി വൃത്തങ്ങൾ പറയുന്നു.
2025 ജൂൺ മാസത്തിലാണ് ഈ ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ പുറത്തു പറയുന്നത്. അതിന് ശേഷം ജൂലായ് മാസത്തിൽ നോട്ടീസ് അയച്ചെങ്കിലും ജിഎസ്ടി അടച്ചിരുന്നില്ല. അങ്ങനെയാണ് ഓഗസ്റ്റ് മാസത്തിൽ കെ.കെ.സജിനി കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫീസറായി വന്ന ശേഷം സമൻസ് നൽകുന്നത്.
ജിഎസ്ടി ഇന്റലിജൻസ് നൽകിയ പലതവണയുള്ള സമൻസുകൾക്ക് ഒടുവിൽ ഓഗസ്റ്റ് 3-നാണ് ആന്റോ അഗസ്റ്റിൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരായത്. തുടർന്ന് മൊഴിയെടുപ്പും കേസിന്റെ അന്വേഷണവും ജിഎസ്ടി സംഘം പൂർത്തിയാക്കി. സ്‌പോൺസർഷിപ്പിന്റെ ഭാഗമായി 126 കോടി രൂപയുടെ പണമിടപാട് നടന്നതായി മൊഴിയെടുപ്പിൽ തന്നെ വ്യക്തമായിട്ടുണ്ട്.
എറണാകുളത്തെ ബാങ്ക് രേഖകളും ഈ ഇടപാടുകൾ തെളിയിക്കുന്നതായി ജിഎസ്ടി ഓഫീസർ ശേഖരിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി പണം അടയ്ക്കാനായിരുന്നു ധാരണയെന്നും, ഇതിൽ 45 കോടി രൂപയുടെ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും അടച്ചിട്ടുണ്ടെന്നും ബാങ്ക് രേഖകളിൽ നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടായതിനാലും, സർക്കാർ രൂപീകരിച്ച ജിഎസ്ടി പ്രത്യേക അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതിനാലും കേസ് നടപടികൾ കൂടുതൽ വിപുലമായി പുരോഗമിക്കുകയാണ്. ഇക്കാരണത്താൽ കോഴിക്കോടുള്ള ജോയിന്റ് ജോയിന്റ് കമ്മീഷണറാണ് ഈകാര്യത്തിൽ നോട്ടീസ് നൽകാനുള്ള തീരുമാനമെടുക്കേണ്ടത്.
ജിഎസ്ടി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തിയാകും ആന്റോ അഗസ്റ്റിന് നോട്ടീസ് നൽകുക. 22 കോടി രൂപയാണ് ജിഎസ്ടി ആയി അടക്കേണ്ടത് അതിൽ 15 ശതമാനം പിഴയടക്കം ഏകദേശം 25 കോടി രൂപ അടയക്കേണ്ടി വരും.നോട്ടീസ് നൽകി കഴിഞ്ഞാൽ 15 ദിവസമോ 30 ദിവസമോ മറുപടി വിശദീകരിക്കാനുള്ള സമയം നൽകും അതിനുശേഷം പിന്നീട് അഡ്ജുക്കേറ്റ് കമ്മിറ്റിക്ക് കൈമാറും. 25 കോടി രൂപ അടച്ചില്ലെങ്കിൽ അത് തിരിച്ചു പിടിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും.
കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടിഡിഎസ് ഇളവ് അഥവാ ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ടെന്ന് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയെങ്കിലും, ഇത്തരം ഇളവുകളൊന്നും നൽകിയിട്ടില്ലെന്നാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ. അത്തരം ഇളവുകൾ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിലാണ് വരുന്നതെന്നും, ഇത് ജിഎസ്ടി നിയമപ്രകാരമുള്ള നടപടിയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മത്സരം നടന്നിട്ടില്ല എന്നത് ജിഎസ്ടി ബാധ്യതയിൽ നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്നും, പണമിടപാട് നടന്നതിനാൽ നിയമപരമായി അടയ്‌ക്കേണ്ട നികുതിയും പിഴയും അടയ്‌ക്കേണ്ടി വരുമെന്നും ജിഎസ്ടി കേന്ദ്രങ്ങൾ അറിയിച്ചു. കളി നടക്കാതെ പണം തിരികെ അക്കൗണ്ടിൽ എത്തിയെന്ന് രേഖാമൂലം ബോധിപ്പിച്ചാൽ അടച്ച ജിഎസ്ടി തുക റീഫണ്ട് ചെയ്യാൻ സാധിക്കുമെന്നും, ഡോ. തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ വിശദീകരണങ്ങളും വാദങ്ങളും കേവലം രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടിയുള്ളവ മാത്രമാണെന്നും ജിഎസ്ടി വൃത്തങ്ങൾ വ്യക്തമാക്കി.
Content Highlights: GST Intelligence pursues a case against Anto Augustine, demanding 25 crore rupees for unpaid taxes related to sponsorship deals.
Published: 21 Sept 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented