തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടതാണെന്നും എക്‌സൈസ് വകുപ്പ് തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായെന്നും കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. ബാര്‍കോഴയുടെ ശബ്ദ സന്ദേശത്തിനെ കുറിച്ചാണ് അന്വേഷണം യുഡിഎഫ് ആവശ്യപ്പെട്ടത്. അതില്‍ നിഷ്പക്ഷമായി അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതിന്റെ കാരണം ഇത് ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും അംഗീകരിച്ച കാര്യമാണ്. ഇങ്ങനെയുള്ള കാര്യത്തെ കുറിച്ച് പോലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരില്ലെന്നും അതിനാലാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ പര്യടനത്തിന് പോകുന്നതിന് മുമ്പ് എക്‌സൈസ് മന്ത്രി പറഞ്ഞത് മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല എന്നാണ്. മന്ത്രി പോയി കഴിഞ്ഞതിന് ശേഷമാണ് വാര്‍ത്തകള്‍ വന്നത്. ടൂറിസം വകുപ്പ് ബാറുടമകളെ വിളിച്ച് വരുത്തി നടത്തിയ യോഗത്തില്‍ എക്‌സൈസ് പോളിസിയാണ് ചര്‍ച്ച ചെയ്തത്. പോളിസി മാറ്റേണ്ടത് എക്‌സൈസ് മന്ത്രിയുടെ ആവശ്യമാണ്. സംസ്ഥാനത്ത് ടൂറിസത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കാനാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. ഇരുമന്ത്രിമാരുടെയും അറിവോടെയാണ് പണപ്പിരിവ് നടന്നതെന്നും എത്രകോടി പിരിച്ചു, ആര്‍ക്കൊക്കെ ഗുണം കിട്ടി എന്നതൊക്കെ അന്വേഷിക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.
ടൂറിസത്തിന്റെ പേരില്‍ ബാറുടമകള്‍ക്ക് വരുമാനം കൂടണമെന്നും അതിന്റെ ഗുണഫലം സിപിഎമ്മിനും ലഭിക്കണമെന്നും പറഞ്ഞ അദ്ദേഹം ഇതുദ്ദേശിച്ചാണ് പണപ്പിരിവ് നടന്നതെന്നും ആരോപിച്ചു.
Content Highlights: mm hassan against kerala government on excise policy scam
Published: 01 Jun 2024, 01:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented