തിരുവനന്തപുരം: സർക്കാരിന്റെ അനുമതിയില്ലാതെ മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് തരംമാറ്റി ബാർ ലൈസൻസ് നൽകിയതിൽ രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് സസ്പെൻഷൻ. മന്ത്രി എം.ലിജുവിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ പി.എൽ.ഷിബു എന്നിവർക്കെതിരേയാണ് നടപടി.
മദ്യനയം വരുന്നതുവരെ പുതിയ ബാർ ലൈസൻസ് നൽകേണ്ടെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ബാറിനായി ലഭിച്ച പുതിയ അപേക്ഷകളിൽ ലൈസൻസ് നൽകുന്നുണ്ടായിരുന്നില്ല. ഇതിനിടയിലാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ മൂന്ന് ലൈസൻസുകൾ തരംമാറ്റി നൽകിയത്. കോട്ടയത്ത് ഒന്നിനും എറണാകുളത്ത് രണ്ട് ബാറുകൾക്കുമാണ് ലൈസൻസ് നൽകിയത്.
ഇങ്ങനെ ലൈസൻസ് നൽകാൻ ഡെപ്യൂട്ടി കമ്മിഷണർക്ക് അധികാരമുണ്ട്. എന്നാൽ, സർക്കാർനയം മറികടന്ന് ലൈസൻസ് നൽകിയതിൽ മന്ത്രി എം.ലിജു അന്വേഷണത്തിനും നടപടിക്കും എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. സർക്കാരിന്റെ നിർദേശം മറികടന്ന് ഉദ്യോഗസ്ഥതലത്തിൽ തീരുമാനമെടുത്തതിനു പിന്നിൽ അട്ടിമറിയുണ്ടെന്നാണ് ആരോപണം.
Published: 31 Oct 2026, 07:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented