ചെങ്ങന്നൂർ: കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘പുറത്ത് നിക്കടോ അങ്ങോട്ട്’ എന്ന് പറഞ്ഞ പിണറായി വിജയൻ ‘നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരുമോ’ എന്നും മാധ്യമപ്രവർത്തകരോട് ചോദിച്ചു. ഇ.ഡി. റിപ്പോർട്ട് സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതിന് ശേഷം അദ്ദേഹത്തിന്റെ പ്രതികരണം തേടിയെത്തിയതായിരുന്നു മാധ്യമപ്രവർത്തകർ.

To advertise here,

ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളാണ് അദ്ദേഹത്തിനുള്ളത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാൻ കയറിയതായിരുന്നു പ്രതിപക്ഷ നേതാവ്. . അവിടെ കാത്തുനിന്ന മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് പ്രതികരണം ആരായുകയായിരുന്നു.