മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ മാഹി ചാപ്റ്റർ ബഹ്റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ 'ഗോൾഡൻ ഹാൻഡ്സു'മായി ചേർന്ന് മയ്യഴിയിൽ പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിനുള്ള സഹായം കൈമാറി. നിർധനരായ ഒരുപാട് വൃക്കരോഗികൾക്ക് ആശ്രയമായ തണലിന് നൽകുന്ന സഹായ പ്രവർത്തനങ്ങളിൽ മയ്യഴിക്കാർ എന്നും മുൻ നിരയിൽ ഉണ്ടാകുമെന്ന് സഹായം കൈമാറിക്കൊണ്ട് സംഘടനയിലെ മുതിർന്ന അംഗം പി.പി. റഷീദ് ഉറപ്പ് നൽകി. തണൽ മാഹി പ്രസിഡന്റ് ഇ.കെ. റഫീഖ് സഹായം ഏറ്റു വാങ്ങി. സെന്ററിന്റെ നടത്തിപ്പിന് ബഹ്റൈൻ കമ്മിറ്റി നൽകുന്ന സഹകരണം തികച്ചും ശ്ലാഘനീയമാണെന്നും അത് ഇനിയും തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തണൽ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മുജീബ് മാഹി, ഷബീർ മാഹി, ഷംസുദ്ദീൻ വി.പി., റംഷാദ് അബ്ദുൽ ഖാദർ, മുഹമ്മദ് റിജാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തണൽ ട്രഷറർ അൻവർ സാദത്ത്, ആശാലത, വഹീദ എന്നിവർ സന്നിഹിതരായിരുന്നു.

To advertise here,